ചീരയും മാങ്ങയുമുണ്ടോ.... ഊണിന് ഉഗ്രന്‍ കറിയാകും
ചീരയും മാങ്ങയും കൊണ്ട് ഊണിന് ഉഗ്രന്‍ കറിയുണ്ടാക്കാം.
വേണ്ടുന്ന വിഭവങ്ങള്‍
ചുവന്ന ചീര രണ്ട് കപ്പ്
പച്ചമുളക് മൂന്നെണ്ണം
മാങ്ങ - ഒന്ന്
തേങ്ങ- അരക്കപ്പ്
ചെറിയ ഉള്ളി - 4
മഞ്ഞള്‍- അരടീസ്പൂണ്‍
മുളക്‌പൊടി- ഒന്നരസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മാങ്ങ കഷ്ണങ്ങളാക്കി ഉപ്പിട്ട് വേവിച്ചെടുക്കുക. അതിലേക്ക് ചീര അരിഞ്ഞതിട്ട് വഴറ്റിയെടുക്കണം. എണ്ണ ചൂടാക്കി കടുകും വറ്റല്‍മുളകും ഉള്ളിയും പച്ചമുളകും ഇട്ട് മൂപ്പിച്ച്് നന്നായി ഇളക്കി എടുക്കുക. ഇതിലേക്ക് തേങ്ങയും പച്ചമുളകും ചതച്ചതിട്ട് ഇളക്കുക. അല്‍പ്പനേരം കൂടി അടുപ്പില്‍ വച്ചതിന് ശേഷം വാങ്ങി പകര്‍ന്നുവയ്ക്കുക